ചാരുംമൂട്: ചാരുംമൂട് കേന്ദ്രമാക്കി മിനി സിവിൽസ്റ്റേഷനുവേണ്ടി ശിലാഫലകം സ്ഥാപിച്ച സ്ഥലം കാടുകയറി. ചാരുംമൂട്ടിൽ പുതിയ മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കാൻ കരിമുളയ്ക്കലിലാണ് സ്ഥലം കണ്ടെത്തിയത്.
ചുനക്കര പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള കരിമുളയ്ക്കലിലെ പഴയ പബ്ലിക് മാർക്കറ്റിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നാലുവർഷം മുമ്പ് അന്നത്തെ മന്ത്രി ജി. സുധാകരൻ തറക്കല്ലിട്ട് ഉദ്ഘാടനം നിർവഹിച്ചു.
എന്നാൽ, മന്ത്രി ശിലാഫലകം സ്ഥാപിച്ച സ്ഥലം ഇപ്പോൾ കാടായിമാറി. ഒരു വർഷം മുമ്പ് ഭരണാനുമതി കിട്ടിയതിനെ തുടർന്ന് സ്ഥലത്ത് റവന്യു അധികൃതർ എത്തി സർവേ നടത്തിയിരുന്നു. ഈ സ്ഥലത്ത് മാവേലിക്കര ആർടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നുവരികയായിരുന്നു.