“ക​ട​ക്ക് പു​റ​ത്ത്’..! ഫേ​സ് ബു​ക്ക് ക​വ​ർ ചി​ത്ര​ത്തി​ൽ നി​ന്നും പി​ണ​റാ​യി​യെ പു​റ​ത്താ​ക്കി പി.​വി.​അ​ൻ​വ​ർ എം​എ​ൽ.​എ; കൂ​ടെ ചേ​ർ​ത്ത് നി​ർ​ത്തി സ്വ​ന്തം പ്ര​വ​ർ​ത്ത​ക​രെ

നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ഫേ​സ്ബു​ക്ക് ക​വ​ർ ചി​ത്രം മാ​റ്റി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ പാ​ർ​ട്ടി​യും പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞതിന് പിന്നാലെയാണ് ഫേ​സ്ബു​ക്കി​ലെ ക​വ​ർ​ചി​ത്രം അ​ൻ​വ​ർ മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ന് പ​ക​രം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​പ്പ​മു​ള്ള ഫോ​ട്ടോ​യാ​ണ് ക​വ​ർ ചി​ത്ര​മാ​ക്കി​യ​ത്.

പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു​വെ​ന്ന് അ​ൻ​വ​ർ ഞാ‍​യ​റാ​ഴ്ച ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യാ​ണ് എ​ല്ലാ​ത്തി​നും മു​ക​ളി​ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

“കു​റ്റാ​രോ​പി​ത​ര്‍ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ൽ ഇ​പ്പോ​ഴും വി​യോ​ജി​പ്പു​ണ്ടെ​ന്നും പോ​സ്റ്റി​ൽ കു​റി​ച്ചു. ത​ന്‍റെ ന​ട​പ​ടി​ക​ള്‍ സ​ഖാ​ക്ക​ളെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും ഓ​രോ​രു​ത്ത​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. ഇ​ട​തു​പാ​ള​യ​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് നോ​ക്കി​യി​രി​ക്കു​ന്ന​വ​ർ നി​രാ​ശ​രാ​കും. താ​ൻ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ല.’- അ​ൻ​വ​ർ കു​റി​ച്ചു.

പു​ഴു​ക്കു​ത്തു​ക​ള്‍​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രും ആ​രോ​പി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പാ​ര്‍​ട്ടി പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും അ​ൻ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യാ​ണ് എ​ല്ലാ​ത്തി​നും മു​ക​ളി​ലെ​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ് ഈ ​പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ​യെ​ന്നും സ​ഖാ​ക്ക​ളേ നാം ​മു​ന്നോ​ട്ട്‌ എ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

https://www.facebook.com/pvanvar ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment