ന​ഗ​രം​തോ​റും ചു​റ്റി ന​ട​ന്ന് മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന: ത​ല​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി പി​ടി​യി​ൽ; ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് പോ​ലീ​സ്

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ. ത​ല​ശേ​രി സ്വ​ദേ​ശി റു​ബൈ​ദ​യാ​ണ്(37) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്ന് 10.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ത​ല​ശേ​രി​യി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജി​ന​ട​ിയി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.​

യു​വ​തി​യു​ടെ കൈ​യി​ൽ നി​ന്നു ല​ഹ​രി വി​ൽ​പ​ന​യ്ക്കു​പ​യോ​ഗി​ക്കു​ന്ന ആ​റ് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക്ക് ആ​രാ​ണ് എം​ഡി​എം​എ എ​ത്തി​ച്ച് ന​ൽ​കു​ന്ന​തെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment