രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധതരം രോഗങ്ങളെയും ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെയും ഫിസിയോ തെറാപ്പിസ്റ്റ് മനസിലാക്കുകയും ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യുന്നു.
വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങൾ
രോഗങ്ങള്‍ക്ക് അനുസൃതമായ വ്യായാമ മുറകള്‍, വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങള്‍, മറ്റു ഭൗതിക സ്രോതസുകള്‍ എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
ജോയിന്റ് മൊബിലൈസേഷന്‍
മാനുവല്‍ തെറാപ്പി, ടേപ്പിംഗ്, ഡ്രൈ നീഡിലിംഗ്, ജോയിന്റ് മൊബിലൈസേഷന്‍, കപ്പിംഗ് തെറാപ്പി, മൂവ്മെന്റ് അനാലിസിസ് തുടങ്ങിയ ഒട്ടനവധി നൂതന ചികിത്സാ രീതികളും രോഗനിവാരണത്തിനായി
ഉപയോഗിക്കുന്നു.
ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നു
ജീവിതശൈലീരോഗങ്ങളുടെയും തൊഴില്‍ജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതു വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു.
നടുവേദനയും അതിന്റെ പ്രതിരോധവും ഫിസിയോതെറാപ്പിയിലൂടെ
ലോകത്ത് 10ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഈ വര്‍ഷം ലോക ഫിസിയോതെറാപ്പി ദിനത്തില്‍ വിവിധ രാജ്യങ്ങളിലെ ഫിസിയോതെറാപ്പി അസോസിയേഷനുകളുടെ കൂട്ടായ്മയായ WCPT “നടുവേദനയും അതിന്റെ പ്രതിരോധവും ചികിത്സയും ഫിസിയോതെറാപ്പിയിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫിസിയോ ദിനാചരണം സംഘടിപ്പിച്ചത്. (തുടരും)