സി​ദ്ദി​ഖ് ഒ​ളി​വി​ല്‍? ഫോ​ൺ സ്വി​ച്ച് ഓ​ഫ്; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്; സു​പ്രീം​കോ​ട​തിയെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി സി​ദ്ദി​ഖെ​ന്ന് സൂ​ച​ന

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള​ളി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ന്‍ സി​ദ്ദി​ഖ് ഒ​ളി​വി​ല്‍? കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ലെ​യും ആ​ലു​വ എ​ട​ത്ത​ല​യി​ലെ​യും വീ​ട്ടി​ല്‍ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ വീ​ട്ടി​ല്‍ സി​ദ്ദി​ഖ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ജാ​മ്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) വേ​ഗ​ത്തി​ല്‍ നീ​ങ്ങി​യേ​ക്കും.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്.ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി എ​സ്‌​ഐ​ടി ഈ ​കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നും സി​ദ്ദി​ഖ് നീ​ക്കം തു​ട​ങ്ങി​യ​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment