മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്.
ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല.
അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും. എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതാകാൻ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.’‘ -ഗൗതമി നായർ