വീട്ടുജോലിക്കായി പലരും പല വീടുകളിലും പോകാറുണ്ട്. അവിടെ താമസിച്ച് ജോലി ചെയ്യുന്നവരുണ്ട്. ചിലർ ദിവസവും സ്വന്തം വീട്ടിൽ നിന്ന് വന്നുപോകാറുമുണ്ട്.
വീട്ടിൽ താമസിച്ച് ജോലിചെയ്യുന്നവരാകട്ടെ തങ്ങൾ ജോലിക്ക് പോകുന്ന വീട്ടിൽ സുരക്ഷിതരാണെന്ന് പൂർണമായി വിശ്വസിച്ച് നിൽക്കുന്നവരാണ്. എന്നാൽ തന്റെ വിശ്വാസം തെറ്റാണെങ്കിലോ? എന്താകു അവസ്ഥ. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ.
ജോലിക്കാരിയായ കെല്ലി ആൻഡ്രേഡ് ആണ് മൈക്കലിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ നാല് കുട്ടികളെയും നോക്കിയിരുന്നത്. കുഞ്ഞുങ്ങളെ നോക്കുന്നതിനായി കെല്ലി അദ്ദേഹത്തിന്റെ വീട്ടിൽ സ്ഥിരതാമസവുമാക്കിയിരുന്നു.
എന്നാൽ കെല്ലിയോട് വീട്ടുടമ മൈക്കൽ ചെയ്ത ക്രൂരത ഓർത്ത നെറ്റി ചുളിക്കുകയാണ് സോഷ്യൽ മീഡിയ. അയാൾ ജോലിക്കാരി കിടക്കുന്ന കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ ഒളിക്യാമറവച്ച് അവൾ വസ്ത്രം മാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പകർത്തി. പക്ഷേ ഇക്കാര്യം കെല്ലി കണ്ടുപിടിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു.
മൈക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചത്. എന്നാൽ, രണ്ട് വർഷത്തെ തടവും കൗൺസിലിംഗും നൽകി അയാളെ വിട്ടയച്ചു. കെല്ലിക്ക് നഷ്ടപരിഹാരമായി 23 കോടി രൂപ നൽകാൻ ഇയാൾ തയാറാകുകയും ചെയ്തു.