ബെ​യ്റൂ​ട്ടി​ൽ ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണം; ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ല​ബ​ന​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഹി​സ്ബു​ള്ള ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു.

ഹി​സ്ബു​ള്ള​യു​ടെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ബ്രാ​ഹിം ഖു​ബൈ​സി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ യു​ദ്ധം വ്യാ​പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ലോ​കം.

ഇ​ബ്രാ​ഹിം ഖു​ബൈ​സി​യു​ൾ​പ്പെ​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു; 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബെ​യ്‌​റൂ​ട്ടി​ലെ ബാ​ബ്‌​ദ ജി​ല്ല​യി​ലെ ഗോ​ബെ​യ്‌​റി​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഹി​സ്ബു​ള്ള​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക​മേ​ധാ​വി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ബെ​യ്റൂ​ട്ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ വീ​ടു​വി​ട്ട് പ​ലാ​യ​നം ചെ​യ്തു. ല​ബ​ന​ൻ ത​ല​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.

മു​തി​ർ​ന്ന ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​റെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​സ്ര​യേ​ലി​ലേ​ക്ക് ഹി​സ്ബു​ള്ള ഭീ​ക​ര​രും ഇ​ന്ന​ലെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി.

തി​ങ്ക​ളാ​ഴ്ച ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 558 ആ​യി. മ​രി​ച്ച​വ​രി​ൽ 50 കു​ട്ടി​ക​ളും 94 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി ലെ​ബ​ന​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ 1,835 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും ആ​രോ​ഗ്യ​മ​ന്ത്രി ഫി​റാ​സ് അ​ബി​യാ​ദ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

മു​ന്നൂ​റി​ലേ​റെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണു മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​വ​രി​ലേ​റെ​യും സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്നാ​ണ് ല​ബ​ന​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment