ഹ​രി​ണി അ​മ​ര​സൂ​ര്യ ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി; ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഹ​രി​ണി അ​മ​ര​സൂ​ര്യ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഹ​രി​ണി.

സി​രി​മാ​വോ ബ​ന്ദാ​ര​നാ​യ​കെ​യും ച​ന്ദ്രി​ക കു​മാ​ര​തും​ഗെ​യു​മാ​ണു ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യ വ​നി​ത​ക​ൾ. 2000നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ദി​നേ​ഷ് ഗു​ണ​വ​ർ​ധ​ന പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പ​വ​ർ(​എ​ൻ​പി​പി) നേ​താ​വാ​യ ഹ​രി​ണി (54) പ്ര​ധാ​ന​മ​ന്ത്രി​യാ​യി പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ നി​യ​മി​ച്ച​ത്. മു​ൻ യൂ​ണി​വേ​ഴ്സി​റ്റി ല​ക്ച​റ​റും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യു​മാ​ണ് ഹ​രി​ണി.

എ​ൻ​പി​പി അം​ഗ​ങ്ങ​ളാ​യ വി​ജി​ത ഹെ​റാ​ത്ത്, ല​ക്ഷ്മ​ൺ നി​പു​ണ ആ​രാ​ച്ചി എ​ന്നി​വ​ർ ഇ​ന്ന​ലെ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ട​ക്കാ​ല മ​ന്ത്രി​സ​ഭ​യാ​ണ് രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. 225 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ എ​ൻ​പി​പി​ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ന​വം​ബ​റി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

 

 

 

Related posts

Leave a Comment