കി​ട​പ്പു​മു​റി​യി​ലും കു​ളി​മു​റി​യി​ലും ഒ​ളി​കാ​മ​റ;  വാ​ട​ക​വീ​ടി​ന്‍റെ ഉ​ട​മ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ; വീ​ടി​ന്‍റെ താ​ക്കോ​ൽ ഒ​രു ദി​വ​സം യു​വാ​വി​നെ ഏ​ൽ​പി​ച്ചി​രു​ന്നെ​ന്ന് യു​വ​തി


ന്യൂ​ഡ​ൽ​ഹി: യു​വ​തി​യു​ടെ കി​ട​പ്പു​മു​റി​യി​ലും കു​ളി​മു​റി​യി​ലും ഒ​ളി​ക്കാ​മ​റ വ​ച്ച വാ​ട​ക​വീ​ടി​ന്‍റെ ഉ​ട​മ​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ബ​ൾ​ബ് ഹോ​ൾ​ഡ​റി​ന​ക​ത്താ​ണ് മെ​മ്മ​റി കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​മ​റ​ക​ൾ വ​ച്ചി​രു​ന്ന​ത്.

സം​ശ​യം തോ​ന്നി​യ യു​വ​തി വീ​ടി​ന​ക​ത്തു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. അ​ടു​ത്ത​യി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വീ​ട്ടി​ൽ പോ​യ​പ്പോ​ൾ വാ​ട​ക വീ​ട‌ി​ന്‍റെ താ​ക്കോ​ൽ വീ​ട്ടു​ട​മ​യു​ടെ മ​ക​ൻ ക​ര​ണി​നെ (30) യു​വ​തി ഏ​ൽ​പി​ച്ചി​രു​ന്നു.

ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കാ​മ​റ വ​ച്ച​ത് താ​നാ​ണെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. കാ​മ​റ​യി​ൽ പ​തി​ഞ്ഞ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച ലാ​പ്ടോ​പ് പി​ടി​ച്ചെ​ടു​ത്തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment