ഭൂ​മി​യു​ടെ ആ​രോ​ഗ്യം, ന​മ്മു​ടെ​യും… ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി ആ​രോ​ഗ്യ​ദി​നം; സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ അ​ന്ത​രീ​ക്ഷം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി കൈ​കോ​ർ​ക്കാം ന​മു​ക്കൊ​ന്നാ​യി

വേ​ൾ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡേ​യാ​യി ഇ​ന്ന് ആ​ച​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ 26ന് ​ആ​ണ് ലോ​ക പ​രി​സ്ഥി​തി ആ​രോ​ഗ്യ​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ അ​ന്ത​രീ​ക്ഷം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ശു​ദ്ധ​വാ​യു, ജ​ലം, ശു​ചി​ത്വം, മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യം ഈ ​ദി​നം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

ന​മ്മ​ൾ അ​ധി​വ​സി​ക്കു​ന്ന ഭൂ​മി​യു​ടെ ആ​രോ​ഗ്യം, ന​മ്മു​ടെ ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തു പ്ര​കൃ​തി​യെ​യും ന​മ്മെ​ത്ത​ന്നെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നും ഈ ​ദി​നം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. “പ​രി​സ്ഥി​തി ആ​രോ​ഗ്യം: ദു​ര​ന്ത​സാ​ധ്യ​ത കു​റ​യ്ക്ക​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ല​ഘൂ​ക​ര​ണ​വും പൊ​രു​ത്ത​പ്പെ​ടു​ത്ത​ലും വ​ഴി പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ക​മ്യൂ​ണി​റ്റി​ക​ളെ സൃ​ഷ്ടി​ക്കു​ക’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ഷ​യം.

Related posts

Leave a Comment