അ​മി​ത​ഭാ​ര​വും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും… വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​ഠ​ന​ക്കു​റി​പ്പു​ക​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന​ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്‌​ട്രേ​റ്റ് വി​ല​ക്കി


തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​ഠ​ന​ക്കു​റി​പ്പു​ക​ള്‍ അ​ധ്യാ​പ​ക​ള്‍ വാ​ട്‌​സ്ആ​പ്പ് പോ​ലു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന​ത് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്‌​ട്രേ​റ്റ്.

ഇ​ക്കാ​ര്യ​ത്തി​ല്‍ മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഇ​ട​വി​ട്ട് സ്‌​കൂ​ളു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ക്കാ​ദ​മി വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ന​ല്‍​കി പ്രി​ന്റെ​ടു​പ്പി​ക്കു​ന്ന​ത് നേ​രി​ട്ട് ക്ലാ​സി​ല്‍ നി​ന്ന് ല​ഭി​ക്കേ​ണ്ട പ​ഠ​നാ​നു​ഭ​വ​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​രീ​തി ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം.

കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന രീ​തി പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും വാ​ട്‌​സ്ആ​പ്പി​ല്‍ പ​ഠ​ന​ക്കു​റി​പ്പു​ക​ൾ ന​ല്‍​കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​മി​ത​ഭാ​ര​വും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും സൃ​ഷ്ടി​ക്കു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ള്‍ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment