ക​ന​ത്ത​മ​ഴ മും​ബൈ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്: ഒ​രു മ​ര​ണം

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ൽ ക​ന​ത്ത​മ​ഴ​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ൽ 45കാ​രി മു​ങ്ങി​മ​രി​ച്ചു. അ​ന്ധേ​രി ഈ​സ്റ്റി​ലാ​ണു സം​ഭ​വം. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യ​ലാ​ണ്. റോ​ഡു​ക​ളി​ലും റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ റോ​ഡ്- റെ​യി​ൽ ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ലാ​യി.

നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മും​ബൈ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ‌പു​നെ​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment