തെറ്റിദ്ധാരണകൾ അകറ്റാം

പ്രാ​യം കൂ​ടു​ന്ന​ത​നു​സ​രി​ച്ച്‌ ആൽസ് ഹൈ​മേ​ഴ്‌​സ് സാ​ധ്യ​ത കൂ​ടു​ന്നു. 65 നു ​മേ​ൽ പ്രാ​യ​മു​ള്ള പ​ത്തി​ൽ ഒ​രാ​ൾ​ക്കും 85 നു ​മേ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ മൂ​ന്നി​ൽ ഒ​രാ​ൾ​ക്കും ആൽസ്ഹൈ​മേ​ഴ്‌​സ് സാ​ധ്യ​ത​യു​ണ്ട്. പ്രാ​യം കൂ​ടാ​തെ, കു​ടും​ബ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും മ​റ​വി രോ​ഗം ഉ​ണ്ടെ​ങ്കി​ലോ, ​ര​ക്താ​തിസ​മ്മ​ർ​ദം, പ്ര​മേ​ഹം, അ​മി​ത​ പു​ക​വ​ലി, മ​ദ്യ​പാ​നം എന്നിവ ഉണ്ടെങ്കിലോ മ​റ​വി​രോ​ഗസാ​ധ്യ​ത കൂ​ടുന്നു.

എന്തെല്ലാം തെറ്റിദ്ധാരണകൾ!
‘ഡി​മെ​ൻ​ഷ്യ​യ്ക്കെ​തി​രെയും ആൽസ് ഹൈമേഴ്സിനെതിരെയും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​മ​യ​മാ​യി ‘എ​ന്ന​താ​ണ് ഇത്തവണത്തെ ആൽസ്ഹൈമേഴ്സ് കാന്പയിൻ. ഡി​മെ​ൻ​ഷ്യ​യോ​ടു​ള്ള വി​വേ​ച​ന മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നുവേ​ണ്ടി ആ​ഗോ​ള ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​തി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന 62% ആ​ളു​ക​ൾ ഡി​മെ​ൻ​ഷ്യ വാ​ർ​ധക്യ​ത്തിന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന ഒ​രു സാ​ധാ​ര​ണ അ​വ​സ്ഥ​യാ​ണെ​ന്ന് തെ​റ്റാ​യി ക​ണ​ക്കാ​ക്കു​ന്നു. രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​ 35% പേർ ഡി​മെ​ൻ​ഷ്യ​യു​ടെ രോ​ഗ​നി​ർ​ണയം മ​റ​ച്ചു വ​യ്ക്കു​ന്നു.
കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നാലിൽ ഒരാൾ ഡി​മെ​ൻ​ഷ്യ​യെ​ക്കു​റി​ച്ച് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു ക​രു​തി, അ​തി​നു ചി​കി​ത്സ തേ​ടാ​തി​രി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഈ ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​ടി​വ​ര​യി​ടു​ന്നു.

ആൽസ്ഹൈമേഴ്സ് ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് അ​തി​നു​ള്ള ചി​കി​ത്സ ഒ​ട്ടും താ​മ​സി​ക്കാ​തെ തു​ട​ങ്ങു​ക​ എ​ന്ന​തും പ്രാ​ധാ​ന്യമർ​ഹി​ക്കു​ന്നു. അ​തോ​ടൊ​പ്പം ആൽസ്ഹൈമേഴ്സ് രോ​ഗി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ ചേ​ർ​ത്തു​നി​ർ​ത്തു​ക​യും വേ​ണം.

ഡി​മെ​ൻ​ഷ്യ​യ്ക്കു കാരണമായ അ​പ​ക​ട ഘ​ട​ക​ങ്ങ​ൾ
– വ്യാ​യാ​മ​ക്കു​റ​വ്
(മു​തി​ർ​ന്ന​വ​ർ ഓ​രോ ആ​ഴ്‌​ച​യും 150 മി​നി​റ്റ് മി​ത​മാ​യ എ​യ്‌​റോ​ബി​ക് ആ​ക്‌​റ്റി​വി​റ്റി അ​ല്ലെ​ങ്കി​ൽ 75 മി​നി​റ്റ് തീ​വ്ര​മാ​യ എ​യ്‌​റോ​ബി​ക് ആ​ക്‌​റ്റി​വി​റ്റി നിർബന്ധം)
– പു​ക​വ​ലി
– അ​മി​ത​മാ​യ മ​ദ്യ​പാ​നം
– വാ​യു മ​ലി​നീ​ക​ര​ണം
( വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾഅധികാരികൾ വേ​ഗ​ത്തി​ലാ​ക്ക​ണം, പ്ര​ത്യേ​കി​ച്ച് ഉ​യ​ർ​ന്ന വാ​യു മ​ലി​നീ​ക​ര​ണ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ)
– ത​ല​യ്ക്ക് പ​രി​ക്ക് എ​ൽ​ക്കു​ന്ന​ത്
– സാ​മൂ​ഹി​ക സ​മ്പ​ർ​ക്കം കു​റ​യു​ന്ന​ത്
(ഒ​രു ക്ല​ബ്ബി​ലോ ക​മ്മ്യൂ​ണി​റ്റി ഗ്രൂ​പ്പി​ലോ ചേ​രു​ന്ന​ത് സാ​മൂ​ഹി​ക​മാ​യി സ​ജീ​വ​മാ​യി തു​ട​രാ​നു​ള്ള ന​ല്ല മാ​ർ​ഗമാ​ണ്.) (തുടരും)

Related posts

Leave a Comment