മേക്കപ്പ് കൂടിപ്പോയോ മാഡം? ലി​പ്സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച​ത് മേ​യ​ർ​ക്ക് പി​ടി​ച്ചി​ല്ല: ജീ​വ​ന​ക്കാ​രി​യെ സ്ഥ​ലം​മാ​റ്റി

ചെ​ന്നൈ: ലി​പ്സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​രി​യെ സ്ഥ​ലം​മാ​റ്റി. ഗ്രേ​റ്റ​ർ ചെ​ന്നൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലാ​ണു സം​ഭ​വം. മേ​യ​റു​ടെ അ​ക​മ്പ​ടി സം​ഘ​ത്തി​ൽ ദ​ഫേ​ദാ​ർ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മാ​ധ​വി​യാ​ണു മേ​യ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ലി​പ്സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മേ​യ​ർ പ്രി​യാ രാ​ജ​ന്‍റെ നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണു ത​ന്നെ സ്ഥ​ലം മാ​റ്റി​യ​തെ​ന്ന് 50കാ​രി​യാ​യ മാ​ധ​വി ആ​രോ​പി​ച്ചു.

ജോ​ലി സ​മ​യ​ത്ത് ലി​പ്സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ​വി​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ജോ​ലി സ​മ​യ​ത്ത് ലി​പ്സ്റ്റി​ക് ഇ​ടു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ങ്കി​ൽ അ​തി​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കാ​ണി​ക്ക​ണ​മെ​ന്ന് മാ​ധ​വി മ​റു​പ​ടി ന​ൽ​കി. ഇ​തോ​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മേ​യ​ർ മാ​ധ​വി​യെ സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment