കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
“പി.വി. അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്.
24 ന്യൂസിൽ വന്ന വാർത്തയെന്ന നിലയിലായിരുന്നു ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. “മുനീർ ഹാദി’ എന്ന ഫോൺ നമ്പറിൽ നിന്നായിരുന്നു വാർത്ത പ്രചരിപ്പിച്ചിരുന്നത്.
എം.വി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്.
തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഒരു വാർത്ത ഫോർവേഡ് ചെയ്യുകയായിരുന്നെന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.