കോഴിക്കോട്: എല്ലാ മലയാളികളുടെയും കണ്ണീര് കണങ്ങൾ ഏറ്റുവാങ്ങി അര്ജുന് മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ. കെ. ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ഇതിനിടയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അർജുനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പൊതിച്ചോറ് വിതരണം ചെയ്ത ശേഷം അർജുൻ ഉൾപ്പെടെയുള്ള വെങ്ങേരി മേഖലയിലെ ഡിവൈഎഫ്ഐ സഖാക്കൾ ചേർന്നെടുത്ത ഫോട്ടോ. വിട പ്രിയ സഖാവെ, എന്ന കുറിപ്പോടെ അർജുന്റെ ചിത്രം അദ്ദേഹം പങ്കുവച്ചു.