കു​ട്ടി​ക​ളേ നി​ങ്ങ​ൾ ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്: സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ​ക്ക് സി​സി​ടി​വി കാ​മ​റ നി​ർ​ബ​ന്ധ​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജ്യു​ക്കേ​ഷ​ൻ (സി​ബി​എ​സ്ഇ) വ​രാ​നി​രി​ക്കു​ന്ന 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ​ക്കു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്കൂ​ളു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ നി​ർ​ബ​ന്ധ​മാ​ക്കി. 2025ൽ ​ഇ​ന്ത്യ​യി​ലും 26 രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ഏ​ക​ദേ​ശം 44 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ 8,000 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

പ​രീ​ക്ഷാ കാ​ല​യ​ള​വി​ലു​ട​നീ​ളം ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​നു​ള്ള ഫൂ​ട്ടേ​ജ് തു​ട​ർ​ച്ച​യാ​യി റെ​ക്കോ​ർ​ഡ് ചെ​യ്യും. സി​സി​ടി​വി സ്ഥാ​പി​ച്ച​തി​നെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ​യും സ്റ്റാ​ഫി​നെ​യും അ​റി​യി​ക്ക​ണം. റെ​ക്കോ​ർ​ഡിം​ഗു​ക​ളു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ഫൂ​ട്ടേ​ജ് അം​ഗീ​കൃ​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മേ ആ​ക്‌​സ​സ് ചെ​യ്യാ​നാ​കൂ​വെ​ന്നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ര​ണ്ടു മാ​സ​ത്തേ​ക്കു ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment