തീഷ്ണമായ കറുത്ത കണ്ണുകളും ഇടുങ്ങിയ മൂക്കുമുള്ള ‘പ്രേതസ്രാവ്’ ശാസ്ത്രലോകത്തിനു കൗതുകമായി. നീണ്ട ചുണ്ട് കൊണ്ട് ഇരയെ വേട്ടയാടിപ്പിടിക്കുന്ന പുതിയ ഇനം സ്രാവിനെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണു കണ്ടെത്തിയത്.
ഇളം തവിട്ടുനിറത്തിലുള്ള മിനുസമാർന്ന ചർമമാണ് ഇതിനുള്ളത്. 2,600 മീറ്റർ ആഴത്തിൽവരെ ചെന്ന് ഇവയ്ക്ക് ഇരപിടിക്കാൻ കഴിയുമെന്നു പുതിയ ഇനത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ബ്രിട്ട് ഫിനുച്ചി പറഞ്ഞു. തന്റെ മുത്തശിയുടെ സ്മരണയ്ക്കായി ‘ഹാരിയോട്ട ഏവിയ’ എന്നാണ് ഫിനുച്ചി ഇതിനു ശാസ്ത്രീയനാമം നൽകിയത്.