ല​ബ​ന​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ വീ​ണ്ടും മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ആ​ക്ര​ണ​മ​ത്തി​ൽ നി​ര​വ​ധി പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.  50ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ബെ​യ്റൂ​ട്ടി​ലെ ദ​ഹി​യ​യി​ൽ ആ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹി​സ്ബു​ല്ല മേ​ധാ​വി ഹ​സ​ൻ ന​സ്റ​ല്ല​യെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മി​സൈ​ൽ ആ​ക്ര​മ​ണം എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വ​ൻ​സ്ഫോ​ട​ന​ങ്ങ​ളോ​ടെ നാ​ലു കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു. ഹി​സ്ബു​ല്ല​യു​ടെ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ആ​സ്ഥാ​നം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ 24 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളും കു​ലു​ങ്ങി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച, ഹി​സ്ബു​ല്ല​യു​ടെ മു​തി​ർ​ന്ന നേ​താ​വ് ഇ​ബ്രാ​ഹിം ആ​ക്വി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ദ​ഹി​യ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച​യ്ക്കു​ശേ​ഷം ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ല​ബ​ന​നി​ൽ എ​ഴു​നൂ​റോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ ല​ബ​ന​നി​ൽ​നി​ന്ന് 90,000 പേ​ർ പ​ലാ​യ​നം ചെ​യ്ത​താ​യി യു​എ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment