പൊ​തു സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി: പി. ​വി. അ​ന്‍​വ​റി​നെ​തി​രേ കേ​സ്

മ​ല​പ്പു​റം: ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ൺ ചോ​ർ​ത്തി​യെ​ന്ന് പ​രാ​തി. നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ​തി​രേ കേ​സെ​ടു​ത്ത് പൊ​ലീ​സ്. കോ​ട്ട​യം സ്വ​ദേ​ശി തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി വി​ട്ട അ​ന്‍​വ​ര്‍ ഇ​ന്ന് വൈ​കി​ട്ട് വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

പൊ​തു സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി എ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​വ​റി​നെ​തി​രേ കേ​സ്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192 വ​കു​പ്പ് അ​നു​സ​രി​ച്ചാ​ണ് കേ​സ്.

അ​തേ​സ​മ​യം, അ​ൻ​വ​ർ ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്‌ മ​ല​പ്പു​റം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ ര​ണ്ട് പൊ​ലീ​സു​കാ​ര്‍ അ​ന്‍​വ​റി​ന്‍റെ വ​സ​തി​യി​ലെ​ത്തി.

Related posts

Leave a Comment