സി​ദ്ദി​ഖി​ന്‍റ മ​ക​ന്‍റെ കൂ​ട്ടു​കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ: യു​വാ​ക്ക​ളെ കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇ​ല്ല​ന്ന് ബ​ന്ധു​ക്ക​ൾ

കൊ​ച്ചി: ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മ​ക​ന്‍റെ കൂ​ട്ടു​കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് ബ​ന്ധു​ക്ക​ൾ. സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ ഷ​ഹീ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും കൊ​ച്ചി സ്വ​ദേ​ശി​ക​ളു​മാ​യ നാ​ഹി, പോ​ൾ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. പോ​ലീ​സ് സം​ഘം പു​ല​ർ​ച്ചെ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി സി​ദ്ദി​ഖ് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ പോ​ലീ​സ് ക​സ്റ്റ​ഡി​ക്കെ​തി​രേ യു​വാ​ക്ക​ളു​ടെ കു​ടും​ബം കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. യു​വാ​ക്ക​ളെ കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇ​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

അതേസമയം, സി​ദ്ദി​ഖി​ന്‍റെ ഫോ​ൺ ഇ​പ്പോ​ഴും ഓ​ഫാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ൾ മു​ത​ൽ കൊ​ച്ചി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് താ​രം ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ അ​ന്വേ​ഷ​ണ സം​ഘം ഇ​പ്പോ​ൾ ന​ട​പ​ടി​ക​ളു​ടെ വേ​ഗ​ത കു​റ​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts

Leave a Comment