ചന്ദ്രന് കൂട്ടായി ആകാശത്തെത്തിയ കുഞ്ഞമ്പിളിയെ കാണാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. കണ്ണിനു കുളിർമയേകാൻ ഭംഗിയിൽ വർണവിസ്മയമായ സുന്ദരക്കാഴ്ചയൊരുക്കി ആകാശവും തയാറെടുത്തിരിക്കുന്നു.
മിനി മൂൺ എന്ന പേരിലറിയപ്പെടുന്ന ഈ കുഞ്ഞനന്പിളി ചെറുതും മങ്ങിയതുമായ ചെറിയ ഗ്രഹമാണ്. ബൈനോക്കുലറുകളോ ഹോം ടെലിസ്കോപ്പുകളോ ഉപയോഗിച്ച് ഇ കുഞ്ഞനെക്കാണാൻ സാധ്യമല്ല. ശക്തമായ പ്രൊഫഷണൽ ഉപകരണങ്ങൾ കൊണ്ട് മാത്രമേ മിനിമൂൺ ദൃശ്യമാകുകയുള്ളൂ.
പ്രൊഫഷണൽ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് മിനി ചന്ദ്രന്റെ ചിത്രങ്ങൾ പകർത്താനാകും എന്നാണ് ഡോ. ജെനിഫർ മില്ലാർഡ് പറയുന്നത്. ഈ മിനി മൂണിന് 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.
ഭൂമിയുടേതിന് സമാനമായ ഭ്രമണപഥങ്ങളുള്ള ഗ്രഹങ്ങൾ അടങ്ങിയ അർജുന ഛിന്നഗ്രഹ വലയത്തിൽ നിന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉത്ഭവം 1981ലും 2022ലുമാണ് മിനി മൂണ്‍ പ്രതിഭാസം ഇതിനു മുമ്പുണ്ടായിട്ടുള്ളത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.