ന്യൂഡൽഹി: നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. ന്യൂനപക്ഷത്തിനിടയില്‍ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് അൻവർ ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്.
ഇതുകൊണ്ടൊന്നും പിണറായിയെ തകര്‍ക്കാനാവില്ലെന്നും പി.വി. അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ നിസ്കാരത്തിന്റെ പേരിൽ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മതത്തേയും, വിശ്വാസത്തേയും അൻവർ ദുരുപയോഗം ചെയ്യുന്നു. അന്‍വറിന്റെ പരാതിയില്‍ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എ.കെ.ബാലൻ പറഞ്ഞു.