ആലപ്പുഴ: കുടുംബതാത്പര്യം സംരക്ഷിക്കാൻ വർഗീയ ശക്തികളുമായി അവിശുദ്ധ സഖ്യമുള്ള പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനാകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി.
പി.വി. അൻവറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം കൊള്ളമുതൽ പങ്കുവയ്ക്കുന്നതിലെ തർക്കമാണെന്നും പി.വി. അൻവർ യുഡിഎഫിൽ വരാമെന്നു വ്യാമോഹിക്കേണ്ടെന്നും ആർഎസ്എസ് ഏജന്റായ എഡിജിപി അജിത്കുമാറിനെ ഉടൻ പുറത്താക്കണമെന്നും ജില്ല കമ്മിറ്റി പ്രസ്തവനയിൽ ആവശ്യപ്പെട്ടു.
പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പ്രധിഷേധ പ്രകടനം നടത്തി. തുടർന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അരിതാ ബാബു, സുബിൻ മാത്യു, എസ്.കെ. അഭിജിത്ത്, മീനു സജീവ്, നൗഫൽ ചെമ്പകപ്പള്ളി, അജയ് ജ്യൂവൽ കുര്യാക്കോസ്, വിശാഖ് പത്തിയൂർ തുടങ്ങിയർ നേതൃത്വം നൽകി.