എം80 ​മൂ​സ വ​ന്ന​തോ​ടെ സു​ര​ഭി എ​ന്നൊ​രു ന​ടി​യു​ണ്ടെ​ന്ന് കേ​ര​ളം മു​ഴു​വ​ൻ അ​റി​ഞ്ഞു: സു​ര​ഭി ല​ക്ഷ്മി

യൂ​ത്ത് ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ നി​ന്നാ​ണ് എ​ന്നെ ജ​യ​രാ​ജ് സാ​ർ ബൈ ​ദി പീ​പ്പി​ൾ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ച​ത്. അ​തി​നു ശേ​ഷം വേ​റെ സി​നി​മ​യൊ​ന്നും കി​ട്ടി​യി​ല്ല. വീ​ണ്ടും പ​ഠ​ന​ത്തി​ലേ​ക്കു​ത​ന്നെ തി​രി​കെ പോ​യി. ശേ​ഷം അ​മൃ​ത ടി​വി ബെ​സ്റ്റ് ആ​ക്ട​ർ റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് വി​ന്ന​റാ​യി.

ചെ​റി​യ ചെ​റി​യ സീ​നു​ക​ൾ അ​ഭി​ന​യി​ക്കാ​ൻ സി​നി​മ​യി​ൽ അ​വ​സ​രം വ​ന്നു. പേ​രു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു. എം​എ തി​യ​റ്റ​ർ ക​ഴി​ഞ്ഞ​ശേ​ഷം സീ​രി​യ​ലി​ലേ​ക്ക് വ​ന്നു. ക​ഥ​യി​ലെ രാ​ജ​കു​മാ​രി​യാ​യി​രു​ന്നു ആ​ദ്യ സീ​രി​യ​ൽ.

അ​തൊ​രു സീ​രി​യ​സ് ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ശേ​ഷം എം 80 ​മൂ​സ​യി​ൽ എ​ത്തി. അ​തു​വ​രെ കോ​മ​ഡി അ​ധി​കം ചെ​യ്തി​രു​ന്നി​ല്ല. ഞാ​ൻ എം​ഫി​ല്ലി​ന് ചേ​ർ​ന്ന സ​മ​യ​മാ​യി​രു​ന്നു. പാ​ത്തു ര​ണ്ട് വ​ലി​യ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്.

അ​തു​കൊ​ണ്ട് ത​ന്നെ വി​നോ​ദ് കോ​വൂ​രി​നോ​ട് ഞാ​ൻ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ഇ​തോ​ടെ എ​ന്‍റെ ഭാ​വി​ക്ക് ഒ​രു തീ​രു​മാ​ന​മാ​കും, ഇ​നി​യി​പ്പോ​ൾ അ​മ്മ വേ​ഷ​ങ്ങ​ളാ​കും കി​ട്ടു​ക എ​ന്നൊ​ക്കെ. പ​ക്ഷെ എം80 ​മൂ​സ വ​ന്ന​തോ​ടെ സു​ര​ഭി എ​ന്നൊ​രു ന​ടി​യു​ണ്ടെ​ന്ന് കേ​ര​ളം മു​ഴു​വ​ൻ അ​റി​ഞ്ഞു എ​ന്ന് സു​ര​ഭി ല​ക്ഷ്മി.

Related posts

Leave a Comment