ല​ബ​ന​നി​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​ന്നു; ഇ​സ്ര​യേ​ൽ ക​ര​യു​ദ്ധം തു​ട​ങ്ങി

ബെ​യ്റൂ​ട്ട്: വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ തെ​ക്ക​ൻ ല​ബ​ന​നി​ൽ ക​ര​യു​ദ്ധം ആ​രം​ഭി​ച്ച് ഇ​സ്ര​യേ​ൽ. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഇ​സ്ര​യേ​ൽ ടാ​ങ്ക​റു​ക​ൾ ല​ബ​ന​ൻ അ​തി​ർ​ത്തി ക​ട​ന്നു. ഇ​സ്ര​യേ​ലി വ്യോ​മ​സേ​ന​യും സൈ​ന്യ​ത്തി​ന്‍റെ ആ​ർ​ട്ടി​ല​റി വി​ഭാ​ഗ​വും ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. സാ​യു​ധ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള​യു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി​രി​ക്കേ​യാ​ണ് ഇ​സ്ര​യേ​ൽ നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ലു​ള്ള ക​ര​യു​ദ്ധ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

ക​ര​വ​ഴി​യു​ള്ള ഇ​സ്ര​യേ​ൽ നീ​ക്കം ത​ട​യാ​ൻ ത​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്നും യു​ദ്ധം നീ​ണ്ടു​പോ​കാ​മെ​ന്നും ഹി​സ്ബു​ള്ള ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ന​യിം ഖാ​സിം പ​റ‍​ഞ്ഞു. ഇ​തോ​ടെ യു​ദ്ധം കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ക​ര​യു​ദ്ധം തു​ട​ങ്ങും മു​ന്പ് ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ദാ​ഹി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്ര​യേ​ൽ പു​തി​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

തെ​ക്ക​ൻ ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രേ പ​രി​മി​ത​മാ​യ ഗ്രൗ​ണ്ട് റെ​യ്ഡു​ക​ൾ ആ​രം​ഭി​ച്ച​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന പ്ര​ഖ്യാ​പി​ച്ചു. ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ഗ്രാ​മ​ങ്ങ​ളി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും സേ​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​തി​നി​ടെ സി​റി​യ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും 9 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ല​ബ​ന​നി​ൽ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഹി​സ്ബു​ള്ള​യു​ടെ പ്ര​ധാ​ന ക​മാ​ൻ​ഡ​ർ​മാ​രെ​യെ​ല്ലാം ഇ​സ്ര​യേ​ൽ വ​ധി​ച്ചു. 10 ല​ക്ഷം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യി. സി​റി​യ​യി​ലേ​ക്ക് ഒ​രു ല​ക്ഷം പേ​ർ പ​ലാ​യ​നം ചെ​യ്തു.

Related posts

Leave a Comment