‘സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ഹ​ന​സ​മ​ര മാ​തൃ​ക തീ​ർ​ത്ത് ലോ​ക​ത്തി​നു മാ​തൃ​ക​യാ​യി മാ​റി​യ മ​ഹാ​ത്മാ​വ്’; ഇ​ന്ന് ഗാ​ന്ധി ജ​യ​ന്തി

രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 155-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണു രാ​ജ്യം. അ​ഹിം​സ​യു​ടെ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ഹ​ന​സ​മ​ര മാ​തൃ​ക തീ​ർ​ത്ത് ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​യി മാ​റി​യ മ​ഹാ​വ്യ​ക്തി​ത്വ​മാ​ണ് ഗാ​ന്ധി​ജി​യെ​ന്ന് ദേ​ശീ​യ നേ​താ​ക്ക​ൾ സ്മ​രി​ച്ചു.

ആ​ദ​ര​ണീ​യ​നാ​യ ബാ​പ്പു​വി​ന്‍റെ ജീ​വി​ത​വും സ​ത്യ​ത്തി​ലും ഐ​ക്യ​ത്തി​ലും സ​മ​ത്വ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ആ​ദ​ർ​ശ​ങ്ങ​ളും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് എ​ന്നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്ന് എ​ക്‌​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​റി​ച്ചു.
മ​ഹാ​ത്മ​ജി സ​ത്യ​ത്തി​ന്‍റെ​യും അ​ഹിം​സ​യു​ടെ​യും ത​ത്ത്വ​ങ്ങ​ൾ അ​ച​ഞ്ച​ല​മാ​യി പി​ന്തു​ട​ർ​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച മ​ഹാ​ത്മാ​വ് ആ​ണ് രാ​ഷ്‌​ട്ര​പി​താ​വ് എ​ന്നും മോ​ദി പ​റ​ഞ്ഞു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യു​ടെ ജ​ന്മ​ദി​നം കൂ​ടി​യാ​ണ് ഇ​ന്ന്. രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും അ​ഭി​മാ​ന​ത്തി​നു​മാ​യി ത​ന്‍റെ ജീ​വി​തം ശാ​സ്ത്രി സ​മ​ർ​പ്പി​ച്ചു. ‘ജ​യ് ജ​വാ​ൻ, ജ​യ് കി​സാ​ൻ’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ ശാ​സ്ത്രി, ലാ​ളി​ത്യ​ത്തി​ന്‍റെ​യും സ​ത്യ​സ​ന്ധ​ത​യു​ടെ​യും മാ​തൃ​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

Related posts

Leave a Comment