നന്മനിറഞ്ഞ പോലീസുകാർ: വ​ഴിതെ​റ്റി ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക​യ്ക്ക് പോ​ലീ​സ് ര​ക്ഷ​ക​രാ​യി

മാ​ങ്കാം​കു​ഴി: വ​യോ​ജ​ന ദി​ന​ത്തി​ൽ വ​ഴി​തെ​റ്റി റോ​ഡി​ൽ ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക​യ്ക്ക് പോ​ലീ​സ് ര​ക്ഷ​ക​രാ​യി. കാ​യം​കു​ളം പ​ത്തി​യൂ​ർ സ്വ​ദേ​ശി​നി കു​ഞ്ഞു​കു​ട്ടി (80 )യെ​യാ​ണ് കു​റ​ത്തി​കാ​ട് എ​സ് ഐ ​എം. എ​സ്. എ​ബി, സീ​നി​യ​ർ സിപിഒ ​ര​ഞ്ജി​ത്ത് പി ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ധി​ക​യി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ തേ​ടി​യ​ശേ​ഷം കൊ​ല്ല​ക​ട​വ് ദ​യാ​ഭ​വ​നി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ച​ത്.​ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് വി​വ​ര​മ​റി​യി​ക്കു​ക​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മുണ്ട്.

ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് മാ​ങ്കാം​കു​ഴി ജം​ഗ്‌​ഷ​നി​ൽ വ​ഴി​തെ​റ്റി അ​ല​യു​ന്ന വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി കു​റ​ത്തി​കാ​ട് എ​സ് ഐ ​എം.​ എ​സ്. എ​ബി​യെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മാ​ങ്കാം​കു​ഴി​ക്കു സ​മീ​പ​ത്തെ ബ​ന്ധു​വീ​ടു​ക​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു വ​യോ​ധി​ക. പി​ന്നീ​ട് പ​ത്തി​യൂ​രി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി​യാ​ണ് വ​ഴി​തെ​റ്റി ഒ​റ്റ​പ്പെ​ട്ട​ത്. മാ​ങ്കാം​കു​ഴി​യി​ലെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വ​യോ​ധി​ക​യ്ക്ക് ഓ​ർ​മ്മ​ക്കു​റ​വു​ള്ള​തി​നാ​ൽ അ​വ​ർ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് എ​സ് ഐ ​എ​ബി കൊ​ല്ല​ക​ട​വ് ദ​യാ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പി.​കെ. വ​ർ​ഗീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വ​യോ​ധി​ക​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ദ​യാ​ഭ​വ​നി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment