തിരുവനന്തപുരം: ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തോമസ് കെ.തോമസ്.
എ.കെ.ശശീന്ദ്രനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് എന്‍സിപി നേതാവ് തോമസ് കെ.തോമസ്.
ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും. തന്റെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം എന്താണെന്നു അറിയില്ല.
തന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും തോമസ് പറഞ്ഞു. ഒരു പത്രം അത്തരത്തിൽ വാര്‍ത്ത നല്കി. എന്തുകൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല.
തനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രിസ്ഥാനം വൈകാൻ പാടില്ല. അതിന് പിന്നിൽ ചിലർ ഉണ്ട്. കുട്ടനാട് നോട്ടമിട്ട് നിൽക്കുന്ന പലരും ഉണ്ട്. അത്തരം ആളുകൾ ഈ പ്രചരണതിന് പിന്നിൽ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.