ലൈം​ഗി​ക പീ​ഡ​ന പ​രാ​തി: ഇ​ട​വേ​ള ബാ​ബു​വി​നെ വീ​ണ്ടും ചോ​ദ്യം​ചെ​യ്യു​ന്നു; ചോ​ദ്യം ചെ​യ്യ​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ


കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ തീ​ര​ദേ​ശ ആ​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ഓ​ഗ​സ്റ്റ് 28ന് ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം പി​ന്നീ​ട് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യ ഇ​ട​വേ​ള ബാ​ബു​വി​നെ ക​ഴി​ഞ്ഞ 25ന് ​അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.

വീ​ണ്ടും ചേ​ദ്യം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന​ട​ക്ക​മാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment