സ്ക്രി​പ്റ്റി​ലി​ല്ലാ​ത്ത​ത്… ഷൂ​ട്ടിം​ഗി​നി​ടെ പി​ണ​പ്പോ​യി പു​തു​പ്പ​ള്ളി സാ​ധു​വി​നെ ക​ണ്ടെ​ത്തി; ആ​ന​യെ പു​റ​ത്തെ​ത്തി​ച്ചു

കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യു​ള്ള സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞു. പ​ഴ​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യെ പു​റ​ത്തെ​ത്തി​ച്ചു.

വ​നം​വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 അം​ഗ സം​ഘ​മാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ആ​ന​യു​ടെ ഉ​ട​മ​സ്ഥ​രും നാ​ട്ടു​കാ​രും ആ​ന​പ്രേ​മി​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

തെ​ലു​ങ്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നെ​ത്തി​ച്ച ആ​ന​ക​ൾ തു​ണ്ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗി​നെ​ത്തി​യ നാ​ട്ടാ​ന മ​ണി​ക​ണ്ഠ​ന്‍റെ കു​ത്തേ​റ്റ പു​തു​പ്പ​ള്ളി സാ​ധു കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

പി​ന്നീ​ട് കാ​ൽ​പ്പാ​ടു​ക​ൾ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment