മ​ക​ൾ സെ​ക്സ് റാ​ക്ക​റ്റി​ൽ പെ​ട്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ ന​ന്പ​റി​ൽ​നി​ന്നു വി​ളി: മ​നം​നൊ​ന്ത് അ​ധ്യാ​പി​ക മ​രി​ച്ചു; ന​ട​പ​ടി​യു​മാ​യി ടെ​ലി​കോം മ​ന്ത്രാ​ല​യം

ഡ​ൽ​ഹി: മ​ക​ൾ സെ​ക്സ് റാ​ക്ക​റ്റി​ൽ അ​ക​പ്പെ​ട്ടെ​ന്ന വ്യാ​ജ ഫോ​ൺ​കോ​ളി​ൽ മ​നം​നൊ​ന്ത് ആ​ഗ്ര​യി​ലെ അ​ധ്യാ​പി​ക ഹൃ​ദ​യാ​ഘാ​ത​ത്തത്തു​ട​ർ​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി ടെ​ലി​കോം മ​ന്ത്രാ​ല​യം. മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു​ള​ള ത​ട്ടി​പ്പ് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നു മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​ധ്യാ​പി​ക​യെ വി​ളി​ച്ച വാ​ട്സാ​പ്പ് ന​മ്പ​ർ റ​ദ്ദാ​ക്കി. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള ന​മ്പ​റി​ലാ​ണ് സ​ന്ദേ​ശം എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഗ്ര​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മാ​ല​തി വ​ർ​മ​യാ​ണ് വ്യാ​ജ ഫോ​ൺ​കോ​ളി​ൽ മ​നം​നൊ​ന്ത് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മാ​ല​തി​ക്കെ​ത്തി​യ വാ​ട്സാ​പ് കോ​ളി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ സെ​ക്സ് റാ​ക്ക​റ്റ് സം​ഘ​ത്തോ​ടൊ​പ്പം പി​ടി​ച്ചെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. മ​ക​ൾ സു​ര​ക്ഷി​ത​യാ​യി വീ​ട്ടി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ഒ​രു ല​ക്ഷം രൂ​പ അ​യാ​ൾ പ​റ​യു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട​ണ​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി മാ​ല​തി മ​ക​നോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് മ​ക​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ൽ സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​യാ​യ മാ​ല​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment