ഹോങ്കോംഗ് സിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട മരണത്തിന് കീഴടങ്ങി. 38 വയസുള്ള ജിയ ജിയ എന്നു പേരുള്ള പെണ്‍ പാണ്ടയാണ് ചത്തത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ജിയ ജിയയെ ഹോങ്കോങ്ങിലെ ഓഷന്‍ തീം പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ ആവാസവ്യവസ്ഥയിലാണ് പാര്‍പ്പിച്ചിരുന്നത്.
1978ല്‍ ചൈനയിലെ സിച്ച്വാന്‍ മേഖലയിലുള്ള വനത്തിലാണ് ജിയ ജിയയുടെ ജനനം. പിന്നീട് 1999ലാണ് ഹോങ്കോംഗില്‍ ഓഷീന്‍ പാര്‍ക്കില്‍ എത്തുന്നത്. സാധാരണ പാണ്ടകള്‍ 20 വയസില്‍ കൂടുതല്‍ ജീവിച്ചിരിക്കുന്നത് അപൂര്‍വമാണ്. ജിയ ജിയയുടെ പ്രായം മനുഷ്യായുസുമായി താരതമ്യം ചെയ്യുമ്പോള്‍ 110 വയസാണ്. 2015ല്‍ ജിയ ജിയയുടെ 37–ാം പിറന്നാള്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചിരുന്നു.