രാ​ത്രി ടോ​യ്‍​ല​റ്റി​ൽ പോ​യ കു​ട്ടി​യെ​കൊ​ണ്ട് ക്ഷ​മാ​പ​ണ​ക്ക​ത്ത് എ​ഴു​തി​ച്ചു! സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം

ഷാ​ങ്‌​സി(​ചൈ​ന): പ്ര​കൃ​തി​യു​ടെ വി​ളി കേ​ട്ട് ടോ​യ്‍​ല​റ്റി​ൽ പോ​ക​ണ​മെ​ന്നു തോ​ന്നി​യാ​ൽ പി​ന്നെ അ​ധി​ക​സ​മ​യ​മൊ​ന്നും ആ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ല. ഏ​തു​സ​മ​യ​ത്താ​ണെ​ങ്കി​ലും എ​വി​ടെ​യാ​ണെ​ങ്കി​ലും കാ​ര്യം സാ​ധി​ക്കേ​ണ്ടി വ​രും.

പൊ​തു​സ്ഥ​ല​ത്തു​പോ​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ, രാ​ത്രി വൈ​കി ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലെ ടോ​യ്‍​ലെ​റ്റ് ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രു വി​ദ്യാ​ർ​ഥി​യെ​കൊ​ണ്ട് ക്ഷ​മാ​പ​ണ​ക്ക​ത്ത് എ​ഴു​തി​ച്ച സം​ഭ​വ​മാ​ണു വ​ട​ക്ക​ൻ ചൈ​ന​യി​ൽ​നി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഷാ​ങ്‌​സി പ്ര​വി​ശ്യ​യി​ലെ യു​ൻ​ഡോം​ഗ് സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഫോം ​ത്രീ വി​ദ്യാ​ർ​ഥി​ക്കാ​ണു വി​ചി​ത്ര​ശി​ക്ഷ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. രാ​ത്രി 11നു ​ബാ​ത്റൂ​മി​ൽ പോ​യ​തി​നു കു​ട്ടി​യെ​കൊ​ണ്ടു ക്ഷ​മാ​പ​ണ​ക്ക​ത്ത് എ​ഴു​തി​പ്പി​ക്കു​ക​യും അ​തി​ന്‍റെ ആ​യി​രം ഫോ​ട്ടോ കോ​പ്പി​ക​ൾ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

കൂ​ടാ​തെ വി​ദ്യാ​ർ​ഥി​യു​ടെ ക്ലാ​സി​ലെ പ്ര​തി​മാ​സ അ​ച്ച​ട​ക്ക സ്‌​കോ​റി​ൽ​നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​ക​ൾ കു​റ​യ്ക്കു​ക​യും ചെ​യ്തു. ക്ഷ​മാ​പ​ണ​ക്ക​ത്തി​ലെ വ​രി​ക​ൾ ഇ​ങ്ങ​നെ: “ഞാ​ൻ സ്കൂ​ൾ നി​യ​മ​ങ്ങ​ൾ ഗു​രു​ത​ര​മാ​യി ലം​ഘി​ച്ചു, രാ​ത്രി ടോ​യ്‌​ല​റ്റി​ൽ പോ​യ​ത് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി, എ​ന്‍റെ ക്ലാ​സി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി.

സ​ഹ​പാ​ഠി​ക​ളോ​ടും സ്കൂ​ളി​നോ​ടും ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നു, ഭാ​വി​യി​ൽ ഇ​ത് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു’. ഈ ​സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്കൂ​ളി​നെ​തി​രേ പ്രാ​ദേ​ശി​ക വി​ദ്യാ​ഭ്യാ​സ അ​ഥോ​റി​റ്റി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ ക്ഷ​മാ​പ​ണ​ക്ക​ത്തി​ന്‍റെ ഫോ​ട്ടോ കോ​പ്പി എ​ടു​പ്പി​ച്ച​തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1,200ഓ​ളം രൂ​പ ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

 

 

 

Related posts

Leave a Comment