വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ഇന്ത്യൻ വിദ്യാർഥികളുടെ കടന്നുകയറ്റം വളരെ ശക്തമാണ്. പ്രധാനമായും കാനഡ ലക്ഷ്യമിട്ടാകും മിക്കവരുടേയും യാത്രയും.
വെയ്റ്റര്‍ ജോലി അഭിമുഖത്തിനായി കാനഡയിലെ ബ്രാംപ്റ്റണ്‍ തന്തൂരി ഫ്ലേം റസ്റ്റോറന്റിനു മുന്നിലായി നിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
മൂവായിരത്തോളം വിദ്യാര്‍ഥികളാണ് അവിടെ ഇന്റർവ്യൂവിനായി എത്തിയത്. വെയ്റ്റര്‍, സെര്‍വര്‍ ജോലികളുടെ അഭിമുഖത്തിനായാണ് ഇത്രയും വിദ്യാർഥികൾ റെസ്റ്റോറന്റിനു മുൻപിലായി എത്തിയത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
നാട്ടിൽ വൈറ്റ് കോളർ ജോബ് ചെയ്യുന്നതിനു മാത്രം തയാറാകുന്നവർ രാജ്യം വിട്ടാൽ എന്തും ചെയ്യാൻ സാധിക്കുന്നവരാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവാണിത് എന്നാണ് പലരുടേയും കമന്റ്.