എയര്‍ ഇന്ത്യയെ സംബന്ധിച്ച് നിരവധി വാർത്തകളാണ് വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു എയർ ഇന്ത്യ വാർത്തയാമ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്കാര ജേതാവുമായ റാണി രാംപാല്‍ എയര്‍ ഇന്ത്യയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുന്നതാണ് ഇന്ന് വൈറലാകുന്നത്.
എയര്‍ ഇന്ത്യയില്‍നിന്ന് കേടായ അവസ്ഥയില്‍ ലഗേജ് ലഭിച്ചതില്‍ നിരാശ അറിയിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി എന്നു പറഞ്ഞുകൊണ്ട് തന്റെ പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.
‘ഈ അത്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമറുന്നത്. ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് തകര്‍ന്ന നിലയില്‍ കണ്ടു’ -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു.