റ​സ്റ്റ​റ​ന്‍റി​ൽ  ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​ന്നി​ച്ചെ​ത്തി; സം​സാ​ര​ത്തി​നി​ടെ യു​വാ​വി​നു​നേ​രെ യു​വ​തി ആ​സി​ഡ് ഒ​ഴി​ച്ചു; കാരണം ഇങ്ങനെ…

റ​സ്റ്റ​റ​ന്‍റി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നു​നേ​രേ യു​വ​തി​യു​ടെ ആ​സി​ഡ് ആ​ക്ര​മ​ണം. യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും യു​വാ​വ് പ​രാ​തി ന​ൽ​കാ​തെ സ്ഥ​ലം​വി​ട്ടു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ത​നി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യ യു​വാ​വ് പി​ന്നീ​ട് ത​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്നു യു​വ​തി മൊ​ഴി ന​ൽ​കി. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് വീ​ണു പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. യു​വാ​വി​നു പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്നും എ​ന്താ​ണ് അ​വ​സ്ഥ​യെ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ മൊ​ഴി പ്ര​കാ​രം യു​വ​തി​യാ​ണ് ആ​ദ്യം റ​സ്റ്റ​റ​ന്‍റി​ലെ​ത്തി​യ​ത്. അ​ൽ​പ്പം ക​ഴി‌​ഞ്ഞ് യു​വാ​വു​മെ​ത്തി. ഇ​രു​വ​രും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് അ​ഞ്ച് മി​നി​റ്റോ​ളം സം​സാ​രി​ച്ചു.

അ​തി​നി​ടെ യു​വ​തി ത​ന്‍റെ ബാ​ഗി​ൽ​നി​ന്ന് ആ​സി​ഡ് എ​ടു​ത്ത് യു​വാ​വി​നു​നേ​രേ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി ആ​ദ്യ വി​വാ​ഹ​ത്തി​ൽ വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment