ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യെ ത​ക​ർ​ക്കാ​ൻ ഒ​ന്നും ചെ​യ്യി​ല്ല: മാ​ലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റ്


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യെ ത​ക​ർ​ക്കാ​ൻ ത​ന്‍റെ രാ​ജ്യം പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നു മാ​ലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. പ്ര​തി​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ല​പ്പെ​ട്ട പ​ങ്കാ​ളി​യും സു​ഹൃ​ത്തു​മാ​ണ് ഇ​ന്ത്യ​യെ​ന്നും മു​യി​സു പ​റ​ഞ്ഞു.

ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ടെ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു മാ​ലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​യി​സു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ച്ച​യും വി​ക​സ​ന​വും ത​ന്‍റെ രാ​ജ്യം ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ചൈ​ന അ​നു​കൂ​ല നി​ല​പാ​ടു പു​ല​ർ​ത്തു​ന്ന മു​യി​സു പ​റ​ഞ്ഞു. അ​തേ​സ​മ​യം, ചൈ​ന​യു​ടെ പേ​രു മു​യി​സു പ​രാ​മ​ർ​ശി​ച്ച​തു​മി​ല്ല.

അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ക​യും ഏ​തെ​ങ്കി​ലു​മൊ​രു രാ​ജ്യ​ത്തെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യും ചെ​യ്യേ​ണ്ട​ത് മാ​ലി​ദ്വീ​പി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ഇ​ന്ത്യ​യു​ടെ താ​ത്പ​ര്യ​ങ്ങ​ളെ ത​ക​ർ​ക്കി​ല്ലെ​ന്നും മു​യി​സു പ​റ​ഞ്ഞു.

മു​യി​സു അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. മാ​ലി​യി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ സൈ​നി​ക​രെ മ​ട​ക്കി അ​യ​യ്ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ദേ​ശി​ക​താ​ത്പ​ര്യ​ങ്ങ​ൾ മു​യി​സു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളാ​യി​രു​ന്നു.

Related posts

Leave a Comment