എ​ന്നാ ഒ​രു ഭാ​ഗ്യ​മാ ചേ​ച്ചി​ക്ക്: ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ലോ​ട്ട​റി അ​ടി​ച്ച​ത് 500 ത​വ​ണ; ജ​പ്പാ​നി​ലെ ‘ഭാ​ഗ്യ റാ​ണി’​യു​ടെ സൗ​ഭാ​ഗ്യം

എ​ന്നെ​ങ്കി​ലു​മൊ​ക്കെ ഭാ​ഗ്യം കൈ​വ​രു​മെ​ന്ന ശു​ഭ​പ്ര​തീ‍​ക്ഷ​യി​ലാ​കും ന​മ്മ​ളെ​ല്ലാം ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ അ​ടി​ച്ചി​ല്ല​ങ്കി​ൽ അ​തി​ൽ മ​ടു​ക്കാ​തെ വീ​ണ്ടും വീ​ണ്ടും ലോ​ട്ട​റി എ​ടു​ക്കു​ക എ​ന്ന​ത് ചി​ല ആ​ളു​ക​ൾ​ക്ക് ആ​വേ​ശ​വു​മാ​ണ്.

ന​മ്മു​ടെ രാ​ജ്യ​ത്തെ പോ​ലെ ജ​പ്പാ​നി​ലും ഭാ​ഗ്യ​ക്കു​റി സ​ന്പ്ര​ദാ​യ​മു​ണ്ട്. റാ​ഫി​ളു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ്യ​ക്കു​റി​ക​ളി​ൽ പ​ണം മാ​ത്ര​മ​ല്ല വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​കും. റാ​ഫി​ളു​ക​ളി​ൽ നി​ന്ന് ത​നി​ക്ക് കൈ​വ​ന്ന സൗ​ഭാ​ഗ്യ​ങ്ങ​ളെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഹി​രാ​യാ​മ എ​ന്ന ജാ​പ്പ​നീ​സ് യു​വ​തി.

ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ബെ​ന്‍റേോ ബോ​ക്സു​ക​ൾ, ക​പ്പു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, യോ​ഗ ബോ​ളു​ക​ൾ, എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ റാ​ഫി​ളു​ക​ൾ വ​ഴി ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹി​രാ​യാ​മ പ​റ​ഞ്ഞു.

70,000 യെ​ൻ (US$490) വി​ല​യു​ള്ള ഓ​വ​ൻ, 1,00,000 യെ​ൻ വി​ല​യു​ള്ള വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ എ​ന്നി​വ മു​ത​ൽ 4 മി​ല്യ​ൺ യെ​ൻ (US$28,000) വി​ല​മ​തി​ക്കു​ന്ന ഒ​രു കാ​ർ എ​ന്നി​വ​യും ഇ​തി​നു പു​റ​മേ ത​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ഹി​രാ​യാ​മ പ​റ​ഞ്ഞു. ദി​വ​സ​വും നാ​ല് മ​ണി​ക്കൂ​ർ​വ​രെ റാ​ഫി​ളു​ക​ൾ​ക്കാ​യി താ​ൻ ചെ​ല​വ​ഴി​ക്കാ​റു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment