പൊ​ളി​ച്ച​ടു​ക്ക​ണം..! അ​ന്‍​വ​റി​നെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ക​ട​ന്നാ​ക്ര​മി​ച്ച് സി​പി​എം; കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും

കോ​ഴി​ക്കോ​ട്: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​യ​ര്‍​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ഒ​രു​മി​ച്ചുനേ​രി​ട്ടു പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ സി​പി​എം. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​യോ​ഗം ചേ​രാ​നും കാ​ര്യ​ങ്ങ​ള്‍ താ​ഴേ​ത​ട്ടി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​നു​മാ​ണു തീ​രു​മാ​നം.

ഇ​തി​നാ​യി പ്രാ​ദേ​ശി​കനേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തും. അ​തേ​സ​മ​യം അ​ന്‍​വ​റി​നെ തു​ട​ര്‍​ച്ച​യാ​യി വി​മ​ര്‍​ശി​ക്കാ​നും ആ​രോ​പ​ണ​ങ്ങ​ളെ പൊ​ളി​ച്ച​ടു​ക്കാ​നു​മാ​ണു തീ​രു​മാ​നം. ​ഇ​ന്ന​ലെ ച​ന്ത​ക്കു​ന്നി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ​യും അ​ന്‍​വ​റി​നെ​യും ഒ​രു​പോ​ലെ വി​മ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു നേ​താ​ക്ക​ള്‍.

ന​ല്ല ഷ​ര്‍​ട്ടും പാ​ന്‍റും ലി​പ്സ്റ്റി​ക്കും ഇ​ട്ടു വ​രു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ര്‍ കമ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്നും ന​ല്ല വ​സ്ത്രം ധ​രി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടു​ത​ല്‍ ക​ള്ളം പ​റ​യു​ന്ന​വ​രാ​ണെ​ന്നും മോ​ശം പ​റ​യാ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ശ​മ്പ​ളം കൊ​ടു​ത്തു നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ആ​രോ​പി​ച്ചു.

ഇ​പ്പോ​ള്‍ വീ​ട്ടി​ലെ കോ​ഴി കൂ​വു​ന്ന​തി​നു മു​ന്‍​പ് മാ​ധ്യ​മ​ങ്ങ​ള്‍ അ​ന്‍​വ​റി​ന്‍റെ ഒ​താ​യി​യി​ലെ വീ​ട്ടി​ലെ​ത്തു​മെ​ന്നും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്കെതി​രെ ഒ​രാ​ളെ കി​ട്ടി​യെ​ന്നു ക​രു​തി ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.അ​ന്‍​വ​റി​നെ വ​ര്‍​ഗശ​ത്രു​വ​ന്നാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

അ​ന്‍​വ​റി​നെ പി​ന്തു​ണ​ച്ച നാ​ട​ക-​സി​നി​മ ന​ടി നി​ല​മ്പൂ​ര്‍ ആ​യി​ഷ​യെ​യും വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തും സി​പി​എ​മ്മി​നു നേ​ട്ട​മാ​യി. കെ.​ടി. ജ​ലീ​ല്‍ എം​എ​ല്‍​എ ഇ​ന്ന​ലെ യോ​ഗ​ത്തി​നെ​ത്തി​യി​ല്ല. അ​തേ​സ​മ​യം ഇ​ന്ന​ലെ സി​പി​എം നേ​താ​ക്ക​ള്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ട് അ​ന്‍​വ​ര്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

Related posts

Leave a Comment