പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി ക്കൊ​ണ്ടു​പോ​യി നിരവധി തവണ പീ​ഡി​പ്പി​ച്ചു: യു​വാ​വ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഭ​ദോ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 21കാ​ര​നാ​യ പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

ജൂ​ലൈ 30ന് ​വൈ​കു​ന്നേ​രം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു കാ​ണി​ച്ച് കോ​ട്വാ​ലി​യി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment