തിരുവനന്പാടി: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (72), കണ്ടപ്പൻചാൽ സ്വദേശി കമല (64) എന്നിവരാണ് മരിച്ചത്.
നിരവധി പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റ ഇരുപതോളം പേർ തിരുവമ്പാടിയിലെ സ്വകാര്യആശുപത്രിയിലും പത്തുപേർ ഓമശേരി ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്.
കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തുള്ള കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതെന്ന് വിവരം.