വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ജയിച്ചാൽ താൻ ജയിലിൽ പോകേണ്ടിവരുമെന്നു ലോകത്തെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്ക്. മാധ്യമപ്രവർത്തകനായ ടക്കർ കാൾസണുമായുള്ള ടിവി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മസ്ക്.
കമലയുടെ എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനു മസ്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അഭിമുഖം. പെൻസിൽവേനിയയിലെ ട്രംപിന്റെ തെരഞ്ഞെടുപ്പു പരിപാടിയിലും മസ്ക് പങ്കെടുത്തിരുന്നു.
ട്രംപ് ജയിച്ചില്ലെങ്കിൽ അമേരിക്കയിലെ അവസാന തെരഞ്ഞെടുപ്പാകും ഇതെന്നു മസ്ക് അഭിപ്രായപ്പെട്ടു. കമല ഹാരിസിന്റെ ഡെമോക്രാറ്റിക് സർക്കാർ ലക്ഷക്കണക്കിനു കുടിയേറ്റക്കാർക്കു പൗരത്വം നല്കും.
പിന്നീടുള്ള തെരഞ്ഞെടുപ്പുകളുടെ വിധി നിർണയിക്കുന്നത് ഇവരായിരിക്കും. 1986ലെ കുടിയേറ്റ പരിഷ്കരണ നടപടികളാണു കലിഫോർണിയ സംസ്ഥാനത്തെ ഡെമോക്രാറ്റിക് കോട്ടയാക്കിയതെന്നും മസ്ക് ചൂണ്ടിക്കാട്ടി.
നസറുള്ളയെ ഉന്മൂലനം ചെയ്തു. അയാളുടെ പിൻഗാമിയും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യത. ഹിസ്ബുള്ളയുടെ ആയുധശേഷിയും കുറഞ്ഞതായി ഗാലന്റ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലംഗവും മുതിർന്ന കമാൻഡറുമായ സുഹെയ്ൽ ഹുസൈൻ ഹുസെയ്നിയെ വധിച്ചതായി ഇസ്രേലിസേന അറിയിച്ചു. ഇറാനിൽനിന്ന് ആയുധമെത്തിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നതായി സേന കൂട്ടിച്ചേർത്തു.
ബെയ്റൂട്ടിലെ വ്യോമാക്രമണങ്ങൾക്കൊപ്പം വടക്കൻ ഇസ്രേലി സേന കരയാക്രമണം വർധിപ്പിച്ചു. ഒരു ഡിവിഷൻ സേനകൂടി മേഖലയിലെത്തി. കരയാക്രമണം തെക്കുപടിഞ്ഞാറൻ ലബനനിലേക്കും വ്യാപിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു.
ഹിസ്ബുള്ളകൾ ഇന്നലെ വടക്കൻ ഇസ്രേലി നഗരമായ ഹെയ്ഫയിലേക്കു നൂറോളം റോക്കറ്റുകൾ തൊടുത്തു.ഇസ്രേലി ആക്രമണത്തെത്തുടർന്ന് ലബനനിൽ അഭയാർഥികളായ ജനങ്ങളുടെ എണ്ണം 12 ലക്ഷമായി. നാലു ലക്ഷം പേർ അയൽരാജ്യമായ സിറിയയിലേക്കു പലായനം ചെയ്തു.
ഇസ്രയേലുമായി വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ ഹിസ്ബുള്ള പിന്തുണയ്ക്കുന്നതായി സംഘടനയുടെ ഉപ മേധാവി നയിം ഖ്വാസം പറഞ്ഞു.