കോഴിക്കോട്: പൂവാട്ടുപറമ്പില്‍ കെട്ടിടത്തിന്റെ ജിഐ പൈപ്പില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയായ പുതിയോട്ടില്‍ റിജാസ് (19) മരിച്ചത് കെഎസ് ഇബി ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവു കാരണമാണെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റിജാസിന്റെ കുടുംബത്തിന് ഒരു കോടി രുപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജാലി നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പുലച്ചേരിത്താഴത്തു വച്ചാണ് കഴിഞ്ഞ മേയ് ഇരുപതിനു പുലര്‍ച്ചെ ഒന്നരയോടെ റിജാസിനു ഷോക്കേറ്റത്. വീട്ടിലേക്കു വരുമ്പോള്‍ ടൂവീലര്‍ തകരായതിനെത്തുടര്ന്ന് വഴിയരികില്‍ നിര്‍ത്തുകയും സഹോദരനെ സ്ഥലത്തേക്കു വിളിച്ചുവരുത്തുകയും ചെയ്തു.
പിന്നീട് സമീപത്തുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഷീറ്റ് മേഞ്ഞ ഭാഗത്തേക്കു വാഹനം നിര്‍ത്തുന്നതിനിടെ റിജാസ് വഴുതി വീഴുകയും അതിനിടയില്‍ ഷീറ്റ് മേഞ്ഞ ഭാഗം താങ്ങിനിര്‍ത്തിയിരുന്ന ഇരുമ്പു തൂണില്‍ പിടിക്കുകയുമായിരുന്നു. ഇതില്‍ നിന്ന് വൈദ്യഘാതമറ്റേ റിജാസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
റിജാസിനു അപകടം സംഭവിച്ചത് ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് കടമുറിയിലേക്ക് നല്കിയ സര്‍വീസ് വയറിലെ ഫേസ് കണ്ടക്ടറിന്റെ ഇന്സുലേഷന് തകരാര്‍ സംഭവിച്ചതുകാരണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.