യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ൽ ‘നീ​ല​ച്ചി​ത്രം’: ക്ഷ​മ ചോ​ദി​ച്ച് അ​ധി​കൃ​ത​ർ

സി​ഡ്നി: വി​മാ​ന​ത്തി​ൽ “നീ​ല​ച്ചി​ത്രം’ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി ക​ന്പ​നി അ​ധി​കൃ​ത​ർ. ഓ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ സി​ഡ്‌​നി​യി​ൽ​നി​ന്നു ജ​പ്പാ​നി​ലെ ഹ​നേ​ഡ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ക്വാ​ണ്ടാ​സ് വി​മാ​ന​ത്തി​ലാ​ണു സം​ഭ​വം.

അ​മേ​രി​ക്ക​ൻ താ​ര​സു​ന്ദ​രി​യാ​യ ഡ​ക്കോ​ട്ട ജോ​ൺ​സ​ണി​ന്‍റ‌െ​യും സീ​ൻ പെ​ന്നി​ന്‍റെ​യും ‘ഡാ​ഡി​യോ’ എ​ന്ന സി​നി​മ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ലൈം​ഗി​ക സം​ഭാ​ഷ​ണ​ങ്ങ​ളും കി​ട​പ്പ​റ​രം​ഗ​ങ്ങ​ളു​മു​ള്ള സി​നി​മ​യാ​ണി​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു​മാ​ത്ര​മാ​യു​ള്ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ൽ യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ കാ​ബി​ൻ ക്രൂ ​പി​ന്നീ​ട് ഹാ​സ്യ​പ്ര​ധാ​ന​മാ​യ കു​ടും​ബ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു.

വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​മാ​ന​ക്ക​ന്പ​നി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. സാ​ങ്കേ​തി​പ്പി​ഴ​വാ​ണു സം​ഭ​വി​ച്ച​തെ​ന്നും യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു നേ​രി​ട്ട​തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment