കാ​ര്‍ വി​ല്പ​ന​യ്ക്ക്: ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യം ന​ല്‍​കി ക​ബ​ളി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍

അ​ടൂ​ര്‍: കാ​ര്‍ വി​ല്പ​ന​യ്ക്കു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യം ന​ല്കി പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. അ​ടൂ​ര്‍ തെ​ങ്ങും​താ​ര ബി​നു ഭ​വ​നി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ന്ദു കൃ​ഷ്ണ​ന്റെ സു​ഹൃ​ത്താ​യി​രു​ന്ന റൂ​ബി​ന്‍ തോ​മ​സി​നെ മ​ര്‍​ദ്ദി​ക്കു​ക​യും ഇ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്താ​യ അ​രു​ണി​ന്റെ കാ​റി​ന്റെ ഗ്ലാ​സ് ത​ല്ലി പൊ​ട്ടി​ക്കു​ക​യും ചെ​യ്‌​തെ​ന്ന റൂ​ബി​ന്‍ തോ​മ​സി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ന്‍ വ​ഴി കാ​ര്‍ വി​ല്പ​ന​യ്‌​ക്കെ​ന്ന പ​ര​സ്യം ന​ല്കി 65000 രൂ​പ വാ​ങ്ങി വാ​ഹ​നം ന​ല്കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ഫ​സ​ലും ന​ല്‍​കി. കൂ​ടാ​തെ മ​റ്റൊ​രു അ​ടി​പി​ടി സം​ഭ​വ​ത്തി​ലും ഉ​ള്‍​പ്പ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ നാ​ല് കേ​സു​ക​ള്‍ പോ​ലീ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

പ​രാ​തി ല​ഭി​ച്ച​തി​നേത്തു​ട​ര്‍​ന്ന് ന​ന്ദു കൃ​ഷ്ണ​നെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment