കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവ്. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി.
കാസർഗോഡ് പുല്ലൂർ സ്വദേശി ആദിനാഥിന് ആണ് ദുരനുഭവമുണ്ടായത്. ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്.
അബദ്ധത്തിൽ ഞരമ്പ് മാറി മുറിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബം ഡിഎംഒയ്ക്ക് പരാതി നൽകി.