എ​ന്‍റ​മ്മേ എ​ന്തൂ​ട്ട് പ​രി​പാ​ടി​യി​ത്: സ​ലൂ​ണി​ൽ പോ​യി മ​സാ​ജ് ചെ​യ്യാ​റു​ണ്ടോ നി​ങ്ങ​ൾ‌…? മ​സ്തി​ഷ്കാ​ഘാ​തം സം​ഭ​വി​ക്കാ​മെ​ന്നു വി​ദ​ഗ്ധ​ർ

ത​ല​മു​ടി വെ​ട്ടു​ന്ന​തി​നി​ടെ മ​സാ​ജ് ചെ​യ്യു​ന്ന​യാ​ളാ​ണോ നി​ങ്ങ​ള്‍, എ​ങ്കി​ല്‍ ശ്ര​ദ്ധി​ക്കു​ക. മ​സാ​ജ് ചെ​യ്യ​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ചെ​യ്യു​ക. ഇ​ല്ലെ​ങ്കി​ല്‍ മ​സ്തി​ഷ്കാ​ഘാ​ത​ത്തി​നു​വ​രെ വ​ഴി​വ​ച്ചേ​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ബെ​ല്ലാ​രി സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​ര​നു​ണ്ടാ​യ ദു​ര​നു​ഭ​വ​മാ​ണ്‌ ഇ​ത്ത​ര​ത്തി​ലൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​ന്‍ കാ​ര​ണം. മു​ടി വെ​ട്ടി​ക്കൊ​ണ്ടി​രി​ക്കെ ക​ഴു​ത്തി​ല്‍ മ​സാ​ജ് ചെ​യ്ത​താ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​ക്കി​യ​ത്. യു​വാ​വി​നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ്ട്രോ​ക്ക് വ​ന്നു. നാ​ക്ക് കു​ഴ​യു​ക​യും ഇ​ട​തു​വ​ശ​ത്ത് ബ​ല​ഹീ​ന​ത അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ മ​സ്തി​ഷ്കാ​ഘാ​തം സ്ഥി​രീ​ക​രി​ച്ചു.

ബ്യൂ​ട്ടി​പാ​ർ​ല​ർ സ്ട്രോ​ക്ക് സി​ൻ​ഡ്രോം എ​ന്ന രോ​ഗാ​വ​സ്ഥ​യാ​ണു യു​വാ​വി​നു വ​ന്ന​ത്. ക​ഴു​ത്തി​ല്‍ മ​സാ​ജ് ചെ​യ്‌​താ​ല്‍ ര​ക്ത​ക്കു​ഴ​ലു​ക​ള്‍​ക്ക് ക്ഷ​തം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം കു​റ​യും. ഇ​ത് മ​സ്തി​ഷ്കാ​ഘാ​ത​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും പ്ര​ശ്നം വ​ന്നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ തേ​ട​ണ​മെ​ന്നും വി​ദ​ഗ്ധ​ർ നി​ര്‍​ദേ​ശി​ക്കു​ന്നു.

Related posts

Leave a Comment