ലോ​കം യു​ദ്ധ​മു​ഖ​ത്താ​കു​ന്പോ​ൾ ഇ​ന്ത്യ-​ആ​സി​യാ​ൻ ബ​ന്ധം നി​ർ​ണാ​യ​കമെന്ന് മോ​ദി

വി​യ​ന്‍റി​യാ​ൻ: ക​ലാ​പ​ക​ലു​ഷി​ത​മാ​യ ലോ​കാ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ന്ത്യ-​ആ​സി​യാ​ൻ സൗ​ഹൃ​ദ​ത്തി​നു നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ലാ​വോ​സി​ൽ 21-ാമ​ത് ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മോ​ദി. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം​കൊ​ണ്ട് ഇ​ന്ത്യ-​ആ​സി​യാ​ൻ വ്യാ​പാ​രം ഇ​ര​ട്ടി​യാ​യി. അ​തി​പ്പോ​ൾ 130 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​ക​മാ​യി. 21-ാം നൂ​റ്റാ​ണ്ട് ഏ​ഷ്യ​യു​ടെ, ഇ​ന്ത്യ​യു​ടെ നൂ​റ്റാ​ണ്ടാ​ണ്. അ​ത് ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​ടേ​താ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ നേ​ഷ​ൻ​സ് എ​ന്ന​ത് ബ്രൂ​ണെ ദാ​രു​സ​ലാം, മ്യാ​ൻ​മ​ർ, കം​ബോ​ഡി​യ, ഇ​ന്തോ​നേ​ഷ്യ, ലാ​വോ​സ്, മ​ലേ​ഷ്യ, ഫി​ലി​പ്പൈ​ൻ​സ്, സിം​ഗ​പ്പു​ർ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ്.

Related posts

Leave a Comment